Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Donated For Research

America

ഗവേഷണത്തിന് നൽകിയ അമ്മയുടെ മൃതദേഹം സൈനിക പരീക്ഷണത്തിന് വിറ്റു; മൃതദാന വിവാദം വീണ്ടും സമൂഹമാധ്യമങ്ങളിൽ

അ​രി​സോ​ണ: അ​ൽ​സ്ഹൈ​മേ​ഴ്സ് രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​ത്തി​ന് സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ൽ അ​മ്മ​യു​ടെ മൃ​ത​ദേ​ഹം ദാ​നം ചെ​യ്ത മ​ക​ന് വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ല​ഭി​ച്ച വി​വ​രം ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ സ്വ​ദേ​ശി​യാ​യ ജിം ​സ്റ്റൗ​ഫ​ർ (Jim Stauffer) 2013-ൽ ​ആ​ൽ​സൈ​മേ​ഴ്‌​സ് ബാ​ധി​ച്ച് മ​രി​ച്ച മാ​താ​വ് ഡോ​റി​സ് സ്റ്റൗ​ഫ​റി​ന്റെ (Doris Stauffer) മൃ​ത​ദേ​ഹം ബ​യോ​ള​ജി​ക്ക​ൽl റി​സോ​ഴ്സ് സെ​ന്റ​ർ (BRC) എ​ന്ന സ്ഥാ​പ​ന​ത്തി​ന് ദാ​നം ചെ​യ്തി​രു​ന്നു.

മാ​താ​വിന്‍റെ​ ശ​രീ​രം ഡോ​ക്ട​ർ​മാ​രും ന്യൂ​റോ​ള​ജി​സ്റ്റു​ക​ളും അ​ൽ​സ്ഹൈ​മേ​ഴ്സ് രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്നാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ വി​ശ്വാ​സം. എ​ന്നാ​ൽ, വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം റോ​യി​ട്ടേ​ഴ്സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് ഡോ​റി​സി​ന്റെ മൃ​ത​ദേ​ഹം യു​എ​സ് സൈ​ന്യ​ത്തി​ന് വി​ൽ​ക്ക​പ്പെ​ട്ട​തും, ഐ​ഇ​ഡി (Improvised Explosive Device) സ്ഫോ​ട​ന​ങ്ങ​ളു​ടെ ആ​ഘാ​തം മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു എ​ന്ന​റി​യാ​നു​ള്ള സൈ​നി​ക പ​രീ​ക്ഷ​ണ​ത്തി​ൽ ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ട​തു​മാ​ണെ​ന്ന് ജിം ​സ്റ്റൗ​ഫ​ർ അ​റി​ഞ്ഞ​ത്.​

കു​ടും​ബ​ത്തിന്‍റെ സ​മ്മ​ത​മി​ല്ലാ​തെ മൃ​ത​ദേ​ഹം സൈ​നി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ച​താ​യി ആ​രോ​പി​ച്ച് ജിം ​സ്റ്റൗ​ഫ​റും മ​റ്റ് കു​ടും​ബ​ങ്ങ​ളും Biological Resource Center നെ​തി​രെ കേ​സ് ഫ​യ​ൽ ചെ​യ്തു. മൃ​ത​ദാ​ന സ്ഥാ​പ​ന​ങ്ങ​ൾ കു​ടും​ബ​ങ്ങ​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ മ​നു​ഷ്യ​ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​ൽ​ക്കു​ന്നു​ണ്ടെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഈ ​കേ​സി​ലൂ​ടെ ദേ​ശീ​യ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

2019-​ൽ അ​രി​സോ​ണ​യി​ലെ ഒ​രു സി​വി​ൽ ജൂ​റി ജിം ​സ്റ്റൗ​ഫ​റി​നും മ​റ്റ് പ​രാ​തി​ക്കാ​ർ​ക്കും മി​ല്യ​ൻ ക​ണ​ക്കി​ന് ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ചു. ഈ ​വി​ധി അ​മേ​രി​ക്ക​യി​ലെ മൃ​ത​ദാ​ന സം​വി​ധാ​ന​ങ്ങ​ളി​ലെ മേ​ൽ​നോ​ട്ട​ക്കു​റ​വും വ്യ​ക്ത​മാ​യ നി​യ​മ​നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ അ​ഭാ​വ​വും വീ​ണ്ടും ച​ർ​ച്ച​യാ​ക്കി. മൃ​ത​ദാ​നം സം​ബ​ന്ധി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ കൂ​ടു​ത​ൽ സു​താ​ര്യ​ത പാ​ലി​ക്ക​ണ​മെ​ന്നും, ദാ​താ​ക്ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും വ്യ​ക്ത​മാ​യ സ​മ്മ​തം കൂ​ടാ​തെ​യു​ള്ള ഉ​പ​യോ​ഗ​ങ്ങ​ൾ നി​യ​മ​പ​ര​മാ​യി ത​ട​യ​ണ​മെ​ന്നും ഈ ​കേ​സ് രാ​ജ്യ​വ്യാ​പ​ക​മാ​യി ആ​വ​ശ്യ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യി.

Latest News

Corehub Up